Pages

Friday, December 20, 2013

kounsiling

മതനിരപേക്ഷവിവാഹപൂര്‍വകൌണ്സിലിംഗ് jan 11 /12/2014 ജനജഗൃതിഭവന്‍ പറവൂര്‍ പുന്നപ്ര ആല പുഴ          ബന്ധപ്പെടുക   9495153947  /     9447956798 രെജിസ്ട്രേഷന്‍ ഫീസില്ല

Wednesday, January 23, 2013

കര്‍ണാടക സര്‍ക്കാര്‍ മതേതരത്ത്വം സംരക്ഷിക്കണം

അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായി പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുന്ന കര്‍ണാടക  സര്‍ക്കാരിന്റെ ഭരണകൂട ഭീകരത അപലപനീയമാണ്. ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലടക്കം കര്‍ണാടകത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ചാതുര്‍വര്‍ണ്യം അരക്കിട്ടുറപ്പിക്കാന്‍ സവര്‍ണ മേധാവിത്തം നടത്തുന്ന ഹീന ശ്രമങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രധിഷേധ ധര്‍ണ്ണ നടത്തിയ  സ: M.A. ബേബിക്കെതിരെ കള്ളക്കേസ്സെടുത്ത സര്‍ക്കാര്‍ ഭരണഘടനയെയും മതേതരത്വത്തെയും വെല്ലുവിളിക്കുകയാണ് . ഇത്തരം പ്രതികരണങ്ങളെ മുളയിലെ നുള്ളുക എന്ന ഗൂഡ ലകഷ്യവും സര്‍ക്കാരിനുണ്ട്.
                                                                                                          ജനങ്ങളെ ബോധവല്‍ക്കരിച്ചു അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ സവര്‍ണ മേധാവിത്വത്തിന്റെ സംരക്ഷകരായി മാറുന്നത് കാലഘട്ടത്തിനു ചേരാത്ത നടപടിയാണ്. വിശ്വാസവുമായി ബന്ധപ്പെടുത്തിയാല്‍ 90% ഭാരതീയരും വിഡ്ഢികളാനെന്ന പ്രസ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് കട്ജുവിന്റെ പരാമര്‍ശം ഇവിടെ പ്രത്യേക ശ്രദ്ധേയമാണ്. " മഡേസ്നാന്‍ " ( ബ്രാമണരുടെ  എച്ചില്‍ ഇലയില്‍ ദളിതരടക്കമുള്ള പിന്നോക്ക ജാതിക്കാര്‍ ഉരുളുന്ന ദുരാചാരം. ) പോലുള്ള ദുരാചാരങ്ങള്‍ 21-ആം നൂറ്റാണ്ടിലും നിലനില്‍ക്കുന്നത് മതേതര ഇന്ത്യക്ക് അപമാനമാണ്. ഇതിനെതിരെയാണ് സ: M.A.ബേബി ജനങ്ങളെ ബോധവല്‍ക്കരിച്ചത്, അണിനിരത്തിയത്. സ: M.A.ബേബിക്കെതിരായ കള്ളക്കേസ് പിന്‍വലിച്ചു ജനങ്ങളോട് മാപ്പ് പറയണമെന്ന് സമത്വത്തിനു വേണ്ടിയുള്ള മതേതര പ്രവര്‍ത്തകരുടെ കൂട്ടായ്മ ( സേയിഫ്‌  ) ആവശ്യപ്പെടുന്നു. 

Monday, June 4, 2012

പൊതുയോഗം

സേഫിന്റെ  പൊതുയോഗം 17 /6/ 2012  ഞായറാഴച  രാവിലെ  10 മുതല്‍   പുന്നപ്ര   ജനജഗൃതിഭാവനില്‍  കുടുംബത്തോടൊപ്പം  പങ്കെടുക്കണം സൈമണ്‍ ബ്രിട്ടോ  പങ്കെടുക്കുന്നു


സെക്രട്ടറി
സേഫ്

Tuesday, March 13, 2012

കമ്മറ്റി മീറ്റിംഗ്

സേഫിന്റെ കമ്മിറ്റിമാര്‍ച്ച്‌ 18sunday at janajagruthi bavan
സെക്രട്ടറി

Saturday, February 11, 2012

SAFE ന്റെ പൊതുയോഗം

SAFE ന്റെ പൊതു യോഗംഫെബ്രുവരിനാലാംതീയതി കൂടി
ആലോഷിസ് ഡി ഫെര്‍ണാണ്ടസിന്റെ മരണത്തെതുടര്‍ന്ന്‌

ജനാജാഗൃതിയില്‍വൈസ്‌പ്രസിഡന്റ് ‌ഹോവലത്ബീവിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ബീ‍വി,മോഹന്‍ലാല്‍,ഡി.കുരുവിള  മറിയാമ്മ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി .സഫെന്റെപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശ ങ്ങള്‍ ഉണ്ടായി  ''കേരളത്തില്‍  ഒരു എതിസ്റ്റ്‌ യുനിവേര്സിടി ''യെന്നഅദ്ദേഹത്തിന്റെ സ്വപ്നം എത്രയും വേഗം യാഥാര്‍ത്ഥ്യ മാക്കണമെന്നു യോഗം തീരുമാനിച്ചു .
  ഭാരവാഹികള്‍
                    സൈമണ്‍  ബ്രിട്ടോ [പ്രസിഡന്റ്‌ ]
                    ഹോവലത്ബീവി [വൈസ് പ്രസിഡണ്ട്‌ ]
                    പി.ടി .ജോസഫ്‌ [സെക്രട്ടറി ]
                   ലേഖ കാവാലം [ജോയിന്റ് സെക്രട്ടറി ]
                    മറിയാമ്മ  ജോസഫ്‌ [ട്രഷറര്‍]
എന്നിവരെ  യോഗം തെരഞ്ഞെടുത്തു