അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരായി പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ ഭരണകൂട ഭീകരത അപലപനീയമാണ്. ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലടക്കം കര്‍ണാടകത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ ചാതുര്‍വര്‍ണ്യം അരക്കിട്ടുറപ്പിക്കാന്‍ സവര്‍ണ മേധാവിത്തം നടത്തുന്ന ഹീന ശ്രമങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രധിഷേധ ധര്‍ണ്ണ നടത്തിയ സ: M.A. ബേബിക്കെതിരെ കള്ളക്കേസ്സെടുത്ത സര്‍ക്കാര്‍ ഭരണഘടനയെയും മതേതരത്വത്തെയും വെല്ലുവിളിക്കുകയാണ് . ഇത്തരം പ്രതികരണങ്ങളെ മുളയിലെ നുള്ളുക എന്ന ഗൂഡ ലകഷ്യവും സര്‍ക്കാരിനുണ്ട്.
ജനങ്ങളെ ബോധവല്‍ക്കരിച്ചു അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ സവര്‍ണ മേധാവിത്വത്തിന്റെ സംരക്ഷകരായി മാറുന്നത് കാലഘട്ടത്തിനു ചേരാത്ത നടപടിയാണ്. വിശ്വാസവുമായി ബന്ധപ്പെടുത്തിയാല്‍ 90% ഭാരതീയരും വിഡ്ഢികളാനെന്ന പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് കട്ജുവിന്റെ പരാമര്‍ശം ഇവിടെ പ്രത്യേക ശ്രദ്ധേയമാണ്. " മഡേസ്നാന്‍ " ( ബ്രാമണരുടെ എച്ചില്‍ ഇലയില്‍ ദളിതരടക്കമുള്ള പിന്നോക്ക ജാതിക്കാര്‍ ഉരുളുന്ന ദുരാചാരം. ) പോലുള്ള ദുരാചാരങ്ങള്‍ 21-ആം നൂറ്റാണ്ടിലും നിലനില്‍ക്കുന്നത് മതേതര ഇന്ത്യക്ക് അപമാനമാണ്. ഇതിനെതിരെയാണ് സ: M.A.ബേബി ജനങ്ങളെ ബോധവല്‍ക്കരിച്ചത്, അണിനിരത്തിയത്. സ: M.A.ബേബിക്കെതിരായ കള്ളക്കേസ് പിന്‍വലിച്ചു ജനങ്ങളോട് മാപ്പ് പറയണമെന്ന് സമത്വത്തിനു വേണ്ടിയുള്ള മതേതര പ്രവര്‍ത്തകരുടെ കൂട്ടായ്മ ( സേയിഫ് ) ആവശ്യപ്പെടുന്നു.